മിൻഹാജിൻ്റെ മരണവാർത്തയുടെ ഞെട്ടലിൽ നിന്നും മോചിതരാവാതെ അണ്ടോണ ഗ്രാമം. 

            മിൻഹാജ്

താമരശ്ശേരി: അണ്ടോണ പുഴയിൽ വെള്ളത്തിലെ ചുഴിയിൽപ്പെട്ട് മരണപ്പെട്ട അരേറ്റക്കുന്നുമ്മൽ മിൻഹാജിൻ്റെ മരണവാർത്തയുടെ ഞെട്ടലിൽ നിന്നും മോചിതരാവാതെ അണ്ടോണ ഗ്രാമം. 

കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ഇത്തവണ SSLC പരീക്ഷ എഴുതി ഉയർന്ന മാർക്കോടെ വിജയിച്ച മിൻഹാജ് +1 പoനത്തായി അഡ്മിഷൻ പ്രതീക്ഷിച്ചരിക്കുകയായിരുന്നു. അരേറ്റക്കുന്നുമ്മൽ നിസാർ - ഹഫ്സത്ത് ദമ്പതിമാരുടെ മൂന്നു മക്കളിൽ മൂത്തവനായ മിൻഹാജ്.സഹോദരങ്ങൾ മിൻഹ മറിയവും, മിഥുലാജുമാണ്.

ടൈൽസിൻ്റെ പണിക്കാരനാണ് പിതാവ് നിസാർ.

പുഴയിലെ ആഴം കുറഞ്ഞ ഭാഗത്ത് കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് മിൻഹാജ് ചുഴിയിൽപ്പെട്ടത്, കൂട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി കരക്കെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അങ്ങിനെ കുടുംബത്തിൻ്റെ പ്രതീക്ഷ എന്നന്നേക്കുമായി പൊലിയുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം അണ്ടോണ പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യത്ത്ഖ ബറടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍