കാറിൽ പൊലീസ് സ്റ്റിക്കർ പതിച്ച് യാത്ര; ദമ്പതികൾക്കെതിരെ കേസെടത്തു
ആൾമാറാട്ടം നടത്തി പൊലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്തതിനും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.

വയനാട്: കാറിൽ പൊലീസ് സ്റ്റിക്കർ പതിച്ച് യാത്ര ചെയ്ത ദമ്പതികൾക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മഹേന്ദ്രൻ, ഭാര്യ ശരണ്യ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആൾമാറാട്ടം നടത്തി പൊലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്തതിനും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. തലശ്ശേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ദമ്പതികൾ.
