താമരശ്ശേരി
കണ്ടോൺമെൻറ് സോണിൽ കുടുങ്ങി വ്യാപാരികൾ: ലക്ഷക്കണക്കിന് രൂപ കടം വാങ്ങി സ്ഥാപനങ്ങൾ ആരംഭിച്ച വ്യാപാരികൾ പ്രതിസന്ധിയിൽ
താമരശ്ശേരി : മലയോര മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ വീണ്ടും പ്രതിസന്ധിയിൽ താമരശ്ശേരി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ കണ്ടോൺമെൻറ് സോൺ പ്രഖ്യാപനം വന്നതോടെ ചെരുപ്പുകട ഫാൻസി എന്നിവ തുറക്കാൻ പറ്റാതായി.
ലക്ഷങ്ങൾ കടം വാങ്ങിയും ലോൺ എടുത്തു തുടങ്ങിയ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ പറ്റാത്ത വന്നതോടെ നിരവധി വ്യാപാരികൾ പ്രതിസന്ധിയിലായി ഏറെയും പ്രവാസികൾ.
രോഗികൾ കൂടുതലായുള്ള സ്ഥലങ്ങൾ മാത്രം മൈക്രോ കണ്ടോൺമെൻറ് സോൺ പ്രഖ്യാപിക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം.
കോവിഡ് നിയമങ്ങൾ വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്നാണ് വ്യാപാരികൾക്ക് പറയാനുള്ളത്
നിരന്തരം അടച്ചുപൂട്ടൽ കൊണ്ട് ഏറെയും പ്രതിസന്ധിയിലാക്കുന്നത് വ്യാപാരികൾ തന്നെയാണ് ഇതിനൊരു പരിഹാരം കാണണം എന്നാണ് വ്യാപാരികളെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍