മുക്കത്ത് വാഹനാപകടം: അദ്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം
റിപ്പോർട്ട്:എൻ. ശശികുമാർ
മുക്കം പി സി ജംഗ്ഷനിലെ ട്രാഫിക് ജംഗ്ഷനിൽ അപകടം തുടർക്കഥയാവുന്നു.
മുക്കം സംസ്ഥാന പാതയിലെ ഡിവൈഡറിൽ കയറി മറിഞ്ഞ കാറിലെ യാത്രികർ ഇന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാത്രി 8.15 ഓടെയാണ് സംഭവം. അപകടം നടന്ന് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു കാർ. പെരുമ്പറമ്പ് മനക്കൽ ഹൗസിലെ മുഹമ്മദ് യാസീൻ (26),ഭാര്യ നൈല ,ഇവരുടെ കുട്ടി എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളായിരുന്നു കാറിലുണ്ടായിരുന്നത്.
മുക്കം ഫയർ ഫോഴ്സിൻ്റെ വാഹനത്തിൽ ഇവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഫയർഫോഴ്സിനൊപ്പം മുക്കം പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. റോഡിന് നടുഭാഗത്തുള്ള ഈ ഡിവൈഡർ കാണത്തക്കവിധത്തിലുള്ള സൂചനാ ബോർഡുകളോ മറ്റോ ഇല്ലാത്തതാണ് അപകടത്തിൻ്റെ പ്രധാന കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍