ഇന്ന് ഉത്രാടപ്പാച്ചിൽ; പ്രതീക്ഷയുടെ പൊന്നോണത്തെ വരവേറ്റ് മലയാളി


തിരുവോണത്തെ വരവേല്‍ക്കാൻ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിനിറങ്ങും. ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങിക്കുന്ന തിരക്കിലാണ് എല്ലാവരും. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടെങ്കിലും കഴിഞ്ഞ കൊല്ലത്തിനു സമാനമായി കോവിഡിന്റെ ഇടയിലാണ് ഓണം. 

അടച്ചിടലിൽ നിന്ന് ഇളവ് നേടി പുറത്തിറങ്ങിയവർ കമ്പോളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഉത്രാട പാച്ചിലിന്റെ പഴയ പെരുമയില്ലെങ്കിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണുന്നു. ഉത്സവ സീസണിൻെറ ആഘോഷപ്പെരുമ പൊതുവിപണയെയും ഉണര്‍ത്തിയിട്ടുണ്ട്. സമ്പദ്‌ സമൃദ്ധിയുടെ നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ തിരുവോണത്തെ വരവേൽക്കുകയാണ് നാട്‌. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍