പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ്

       പ്രതി മുഹമ്മദ് ഹർഷാദ് 

കോഴിക്കോട്: വയറുവേദനയാണെന്ന് 
പറഞ്ഞ പെൺകുട്ടി പുലർച്ചെ കുളിമുറിയിൽ പ്രസവിച്ചതോടെയാണ് പീഡനവിവരം വീട്ടുകാർ അറിയുന്നത്. ഉടൻ പെൺകുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. പോലിസിൽ പരാതിയും നൽകി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മുഹമ്മദ് ഹർഷാദ് പിടിയിലായത്.

പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തി. വെള്ളയിൽ പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്. അഡീഷണൽ ജില്ല & സെഷൻസ് ജഡ്ജ് ദിനേശ്.സി.ആർ ആണ് ശിക്ഷ വിധിച്ചത്. അപൂർവ്വവും മാതൃകാപരവുമായ ശിക്ഷാവിധിയാണെന്ന് കേസിൽ ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുനിൽ കുമാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍