പൂനൂർ
ഭിന്ന ശേഷിക്കാര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
പൂനൂര്: ഗ്രൂപ്പ് ഓഫ് ഫ്രണ്ട് ചാരിറ്റിയുടെ അന്ധ, ഭിന്നശേഷി വിഭാഗക്കാര്‍ക്കും മറ്റുമുള്ള ഓണക്കിറ്റ് വിതരണം ബാലുശ്ശേരി സി ഐ സുരേഷ് കുമാര്‍ നിര്‍വഹിച്ചു. പൂനൂരില്‍ നടന്ന ചടങ്ങില്‍ ബാലുശ്ശേരി എസ് ഐ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ചാരിറ്റി ജന. സെക്രട്ടറി ഹക്കീം മൊകായി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാന് താരമശ്ശേരി, ട്രഷറര്‍ സുധാകരന്, ഷഫി പൂനൂര്, മൂസ്സ കൊടുവള്ളി, പ്രജീഷ് താമരശ്ശേരി ആശംസാ പ്രസംഗം നടത്തി. ദിനേശന് പൂനൂര് നന്ദി പറഞ്ഞു.
