കിണറ്റില്‍ വീണ പശുകിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
കട്ടിപ്പാറ: വേണാടിയില്‍ കിണറ്റില്‍ വീണ പശുകിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. വേണാടി നിസാറിന്റെ വീട്ടിലെ പശുവാണ് 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്. നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പശുക്കുട്ടിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി പി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ടി പി ദീപക് ലാല്‍ കിണറ്റില്‍ ഇറങ്ങി പശുവിനെ കയറില്‍ കെട്ടുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ എം മജീദ്, ഫയര്‍ ഓഫീസര്‍മാരായ ടി സനൂപ്, ടി പി ദീപക് ലാല്‍, ഐ എം രജിത്, പി വിപിന്‍, ഒ സൂരജ്, കെ കെ അനൂപ്, ഹോംഗാര്‍ഡുമാരായ കെ അനില്‍കുമാര്‍, പി കെ രാജന്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ ഷംസുദ്ദീന്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍