എസ്എംഎ ബാധിച്ച മുഹമ്മദിനായുള്ള മരുന്നിന്റെ ഇറക്കുമതി നികുതി ഒഴിവാക്കി; ഇടപെട്ടത് ഇ.ടി മുഹമ്മദ് ബഷീർ എംപി
കണ്ണൂർ ജില്ലയിൽ എസ്എംഎ ബാധിച്ച മുഹമ്മദിനായുള്ള മരുന്നിന്റെ ഇറക്കുമതി നികുതി ഒഴിവാക്കി; ഇടപെട്ടത് ഇ.ടി മുഹമ്മദ് ബഷീർ എംപി ലോകത്ത് 10,0000 കുട്ടികളിൽ ഒരാൾക്ക് എസ്.എം.എ സ്ഥീരികരിക്കുന്നതായിട്ടാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. റിപ്പോർട്ടർ നെറ്റ്‌വർക്ക്3 Aug 2021 5:57 PM കണ്ണൂർ ജില്ലയിൽ എസ്എംഎ ബാധിച്ച മുഹമ്മദിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെ നികുതിയും ജിഎസ്ടിയും ഒഴിവാക്കി. എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നികുതിയിളവിന് അനുമതി നൽകുകയായിരുന്നു. ആദ്യ സമയത്ത് തന്നെ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കോടികൾ വരുന്ന നികുതികൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ആ അഭ്യർത്ഥന മാനിച്ച് നികുതിയിളവ് നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി കത്തിലൂടെ അറിയിച്ചിരിക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍