താമരശ്ശേരിയിൽ വീട്ടിൽ മോഷണം, സ്വർണവും, പണവും കവർന്നു.


താമരശ്ശേരി: താമരശ്ശേരി - മുക്കം സംസ്ഥാന പാതയോരത്ത് ചുടലമുക്കിന് സമീപം പുൽപ്പറമ്പിൽ മുഹമ്മദിൻ്റെ വീട്ടിലാണ് രാത്രി 12.30 ഓടെ മോഷണം നടന്നത്.വീടിനകത്തെ അലമാറിയിൽ സൂക്ഷിച്ച സ്വർണവും, പണവുമാണ് കവർന്നത്, ഇന്നലെ രാത്രി വീട്ടുകാർ സ്ഥലത്തില്ലായിരുന്നു എന്ന വിവരം മനസ്സിലാക്കിയ, ബൈക്കിൽ എത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. വീടിൻ്റെ മുൻ ഭാഗത്തെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. താമരശ്ശേരി പോലീസും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍