താമരശ്ശേരി ഹൈസ്കൂളിന് യൂത്ത് കെയർ ഉപഹാരം നൽകി

യൂത്ത് കെയർ കോർഡിനേറ്റർ ജ്യോതി ഗംഗാദരൻ ഉപഹാരം നൽകുന്നു

SSLC പരീക്ഷയിൽ 100 % വിജയം കൈവരിച്ച താമരശ്ശേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ യൂത്ത് കെയർ താമരശ്ശേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

യൂത്ത് കെയർ കോർഡിനേറ്റർ ജ്യോതി ഗംഗാദരൻ ഉപഹാരം നൽകി. സാമ്പത്തിക പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റുകൾ  അമീർ അലി കോരങ്ങാട് പ്രധാന അധ്യാപികയെ ഏൽപ്പിച്ചു.. 

വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റുകൾ  അമീർ അലി കോരങ്ങാട് പ്രധാന അധ്യാപിക്ക് കൈമാറുന്നു.

സ്കൂൾ പി ടി എ പ്രസിഡണ്ട്‌ പി എം അബ്ദുൽ മജീദ്, സീനിയർ അദ്ധ്യാപകൻ ബഷീർ മാസ്റ്റർ യൂത്ത് കെയർ അസംബ്ലി ജനറൽ സെക്രട്ടറി വിനീത് യൂത്ത് കെയർ അംഗങ്ങളായ അബൂബക്കർ സിദ്ധീഖ്, അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍