ബാലുശ്ശേരി ജഗദംബിക ചെരിഞ്ഞു


ബാലുശ്ശേരി പിടിയാന ജഗദാംബിക 

കോഴിക്കോട് ബാലുശ്ശേരി പിടിയാന ജഗദാംബിക (67) ചെരിഞ്ഞു.  ചേനാട്ട് കല്യാൺ ഹൗസിൽ സുനിൽ കുമാർ ഉടമസ്ഥതയിലുള്ളതാണ് ആന . ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ  അസുഖത്തെ തുടർന്നാണ് ചെരിഞ്ഞത്.  

വടകര ലോകനാർക്കാവ് ക്ഷേത്രം അടക്കം മലബാറിലെ നിരവധി ക്ഷേത്രാത്സവങ്ങളിൽ  പങ്കെടുക്കാറുണ്ട്. ഏറെ ആരാധാകരുമുണ്ട്. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ  Dr. അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ട് നടത്തി. കോഴിക്കോട് സോഷ്യൽ ഫോറസ്റ്റടി  ഡിപ്പാർട്ട്മെന്റ്  റെയിഞ്ച് ഓഫീസർ എം പത്മനാഭൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ . ഫോറസ്റ്റർ എ.ടി ബാലകൃഷ്ണൻ , ഫ്ലൈയിങ് സ്ക്വാഡ് - ഇ. പ്രജീഷ് എന്നിവർ നേത്യത്വം നൽകി. ഞായറാഴ്ച ഉച്ഛ കഴിഞ്ഞ് സംസ്ക്കരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍