പുതിയ റേഷന്‍ കാര്‍ഡ് വിതരണം ഫീല്‍ഡ് തല അന്വേഷണത്തിന് ശേഷം

കോഴിക്കോട്: വീട്ടുനമ്പറില്ലാതെ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് ഫീല്‍ഡ് തല അന്വേഷണം അനിവാര്യമാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. പലരും തെറ്റായ കാര്യങ്ങള്‍ ബോധിപ്പിച്ച് അനര്‍ഹമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ എടുക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഷെഡ്, കുടില്‍, പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും വീടിന്റെ പ്ലാന്‍ അംഗികരിച്ച് നമ്പര്‍ കിട്ടുന്നതിന് ന്യായമായതും ഉടന്‍ പരിഹരിക്കാന്‍ പ്രയാസമുള്ളതുമായ എന്തെങ്കിലും കാര്യമുള്ളവര്‍ക്കുമാണ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റില്ലാതെ റേഷന്‍ കാര്‍ഡ് നല്‍കുന്നത്. അന്വേഷണം നടത്തേണ്ടതുമായി ബന്ധപ്പെട്ട രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലും ഒരാള്‍ ക്വാറന്റീനിലുമായതിനാല്‍ ഇത്തരം കാര്‍ഡുകള്‍ ഇനിയൊരറിയിപ്പിന് ശേഷമേ നല്‍കുകയുള്ളൂ.

(Visited 25 times, 25 visits today)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍