കുരുന്നുകൾ ഓടിക്കളിച്ച തിരുമുറ്റം: സ്കൂൾ തുറന്നിട്ട് ഒരു വർഷം പിന്നിട്ടു ഇനി എത്രനാൾ?

താമരശ്ശേരി കോരങ്ങാട് എൽപി സ്കൂൾ കളിസ്ഥലം 

അക്ഷരങ്ങൾ സ്നേഹമായി പെയ്തിറങ്ങിയ സ്കൂൾ, കൈമാറിയ മഷിത്തണ്ട്, ചോക്കുകഷ്ണങ്ങൾ, കല്ലുപെൻസിൽ, അങ്ങനെ സ്കൂൾ തിരുമുറ്റത്തെ  കുട്ടിക്കാലം മലയോരമേഖലയായ താമരശ്ശേരി കോരങ്ങാട് എൽപി സ്കൂളിൽ കുരുന്നുകൾ ഇല്ലാതെ  ഒരു വർഷം കഴിഞ്ഞു.

        സ്കൂളിലെ പാചകപ്പുര 

കുട്ടികളുടെ കളിസ്ഥലം പുല്ലു നിറഞ്ഞു കിടക്കുന്നു. ഇടയ്ക്കിടെ അധ്യാപകർ വന്നു പോകും കുട്ടികളില്ലാതെ  സ്വാതന്ത്ര്യ ദിനം കഴിഞ്ഞുപോയി.

അതിനിടെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞെങ്കിലും കൊച്ചുകുട്ടികൾക്ക് ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ അവസരം ലഭിച്ചില്ല എല്ലാം കോവിഡ് കാലം കാരണം.

   സ്കൂളിലെ കുട്ടികൾ പഠിക്കുന്ന മരച്ചുവട്

സ്കൂളിൽ ഉച്ചക്കഞ്ഞി ഒരുക്കുന്ന മീനാക്ഷിയേടത്തിയുടെ രുചിയേറിയ ഭക്ഷണം കഴിക്കാൻ കൊച്ചു കൂട്ടുകാർക്ക് ആഗ്രഹമുണ്ട് പക്ഷേ ഈ കെട്ട കാലം ഒന്നും മാറി നിൽക്കണ്ടേ.

സ്കൂൾ അടച്ചതോടെ കുട്ടികൾ നട്ടുവളർത്തിയ ചെടികളും ഇല്ലാതായ നിലയിൽ

കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും അക്ഷര പഠിക്കേണ്ട കാലം വീട്ടിലിരുന്നു മൊബൈൽ ഫോണിൽ ഓൺലൈനായി പഠിക്കാൻ കൂട്ടുകാർക്ക് താൽപര്യമൊന്നുമില്ല. സ്കൂൾ തുറക്കുന്നതുവരെ പഠിക്കേണ്ടേ സ്കൂൾ തിരുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും പഠിക്കാൻ അവസരം ലഭിക്കുമെന്ന് നമുക്കും കൊച്ചു കൂട്ടുകാരോടൊപ്പം  കാത്തിരിക്കാം 


  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍