പുഴയിൽ വീണ മൂന്നു വയസ്സുകാരിയെ രക്ഷിച്ച ആദിലാണ് നാട്ടിലെ താരം..

കഴിഞ്ഞ ദിവസം ഉച്ചയോട് കൂടി ആളനക്കമില്ലാത്ത പുഴയിൽ നിന്ന് നിലവിളിക്കേട്ടെത്തിയ സമീപ വീട്ടിലെ ആദിൽ എന്ന 14 വയസുകാരൻ കണ്ട കാഴ്ച്ചയിൽ വെപ്രാളത്തോടെ ഒരു നിമിഷം അമ്പരന്ന് നിന്നെങ്കിലും നിലവിളിച്ച് മുങ്ങി താഴ്ന്ന മൂന്ന് വയസുകാരി സുമയ്യയെ ആദിൽ എടുത്ത് ചാടി ജീവൻ രക്ഷിച്ചത് നാടിന് സന്തോഷകരമായ വാർത്തയാകുന്നു. വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള പുഴയിൽ വീട്ടുകാരുടെ ശ്രദ്ധ വിട്ട് പുഴയിലെത്തി വീണ് മരണത്തിനിയാകുമായിരുന്ന ആ കുരുന്ന് ജീവനെ രക്ഷിച്ച ആദിൽ ഈങ്ങാപ്പുഴ MGM സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍