കൊടുവള്ളി മണ്ഡലം എസ് ഡി പി ഐ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തില്‍ 2021-24 കാലയളവിലേക്കുള്ള എസ് ഡി പി ഐ ഭാരവാഹികളെ മണ്ഡലം പ്രതിനിധിസഭയില്‍ തെരഞ്ഞെടുത്തു. സലീം കാരാടിയെ പ്രസിഡന്റായും സി പി ബഷീറിനെ സെക്രട്ടറിയായും കൊന്തളത്ത് റസാഖ് മാസ്റ്ററെ ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി അഭിവാദ്യം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കെ കെ ഫൗസിയ, ജില്ല കമ്മിറ്റി അംഗം അഹമ്മദ് മാസ്റ്റര്‍, ഷമീര്‍ വെള്ളയില്‍, ഇ നാസര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല സെക്രട്ടറി ടി പി മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി കെ അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആബിദ് പാലക്കുറ്റി സ്വാഗതവും സി പി ബഷീര്‍ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍