പോപുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി : മലബാര്‍ സമര നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉള്‍പ്പടെയുള്ള 387 സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നടപടികൾക്കെതിരെ പോപ്പുലർ ഫ്രണ്ട് വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി
തച്ചം പൊയിൽ അങ്ങാടിയിൽ പോപുലർ ഫ്രണ്ട് പൂനൂർ ഏരിയ പ്രതിഷേധ പ്രകടനം ഏരിയ പ്രസിഡണ്ട് മുഹമ്മദ് ഇകെ , സെക്രട്ടറി ഹമീദലി , അസീസ് NP, സിദ്ദീഖ് PC തുടങ്ങിയവർ നേതൃത്യം നൽകി.
കോരങ്ങാട്, പരപ്പൻ പൊയിൽ , അടിവാരം തുടങ്ങിയ പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. അഷ്റഫ് ഈർപ്പോണ , അബ്ദുറഹിമാൻ M T, അനീസ് T, മജീദ് KK, അലി T , അസീസ് PK, നാഫി മലപുറം തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍