ഉണ്ണികുളം പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിത്തന്നെ തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം കടകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 മണിവരെ
പൂനൂർ : ഉണ്ണികുളം പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിത്തന്നെ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെയും പൊലീസ് അധികാരികളുടെയും പ്രത്യേക നിർദേശപ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങൾ ഇന്നുമുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കണ്ടയിൻമെൻറ് സോണുകളിൽ നടപ്പിൽ വരുത്തിയിരിക്കുകയാണ്.
1- ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 മണിവരെ മാത്രമേ പാടുള്ളൂ.
2- ഹോട്ടലുകൾ രാവിലെ 8 മുതൽ രാത്രി 8 മണി വരെ പാർസൽ സംവിധാനം മാത്രമേ പാടുള്ളൂ.
3- മെഡിക്കൽ ഷോപ്പുകൾ, മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കാവുന്നതാണ്.
4- കണ്ടയിൻമെൻറ് സോണായിട്ടുള്ള വാർഡുകളിൽ പൊതുപ്രവേശന റോഡുകൾ മുഴുവൻ ബാരിക്കേഡ് ഉപയോഗിച്ചു അടച്ചിടുന്നതാണ്. ഹോസ്പിറ്റൽ ആവശ്യത്തിനല്ലാതെ ഇവിടെനിന്ന് ആളുകൾ പുറത്തുപോവുന്നത് നിരോധിച്ചിരിക്കുന്നു.
കണ്ടയിമെൻറ് വാർഡുകൾ
👉 - തേനാക്കുഴി
👉- പനയം കണ്ടി
👉- എംഎം പറമ്പ്
👉- മടത്തുപോയിൽ
👉- എസ്റ്റേറ്റ് മുക്ക്
👉- പൂനൂർ
👉- ചോയിമഠം
👉- കാന്തപുരം
👉- ഇരുമ്പോട്ടുപോയിൽ
👉- ഉണ്ണികുളം
👉- കരുമല
👉 - വള്ളിയോത്ത്
👉- ഇയ്യാട്
👉- വീര്യംബ്രം
👉- ഒറ്റക്കണ്ടം
👉- ശിവപുരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍