സർക്കാർ വാഹനങ്ങൾ റോഡ് ടാക്സ് അടയ്ക്കണോ? മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു

ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലും സർക്കാർ വാഹനങ്ങൾ ടാക്സ് 'ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് ഇവ ഇല്ലാതെയാണ് ഓടുന്നത് എന്ന തരത്തിൽ  പ്രചരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് വസ്തുതകൾ അറിയാത്തതിനാലോ, അറിഞ്ഞിട്ടും അറിയില്ല എന്നു നടിച്ചിട്ടാണോ എന്ന് മനസിലാകുന്നില്ല.

സർക്കാർ വാഹനങ്ങളെ റോഡ് ടാക്സ് അടക്കുന്നതിൽ നിന്ന് 1975 മുതൽ തന്നെ ഒഴിവാക്കിയതാണ്

കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്റ്റ് വകുപ്പ് 22 പ്രകാരം സംസ്ഥാന സർക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ ചില വിഭാഗം വാഹനങ്ങൾക്ക് ടാക്സ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ട്. അതനുസരിച്ച് SRO 878/75 എന്ന ഉത്തരവ് പ്രകാരം ഇരുപത്തി ഒൻപതോളം തരം വാഹനങ്ങൾക്ക് ഇത്തരം ഇളവുകൾ നൽകിയിട്ടുണ്ട്. അതിൽ ഒന്നാമതായി വരുന്നതാണ് സർക്കാർ വാഹനങ്ങൾ.

സർക്കാർ വാഹനങ്ങൾ ഇൻഷുറൻസ് എടുക്കുന്നത് സ്റ്റേറ്റ് ഇൻഷുറൻസ് ഡിപാർട്ട്മെൻ്റിൽ നിന്നാണ്. ഈ അടുത്ത കാലത്താണ് സ്റ്റേറ്റ്  ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ ലഭ്യമാക്കാക്കാനുള്ള  നടപടികൾ തുടങ്ങിയത്. അതിനാൽ നിലവിലെ ഭൂരിഭാഗം പോളിസികളും പരിവാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ആയിട്ടില്ല. 
അതുപോലെ പുക പരിശോധന കേന്ദ്രങ്ങൾ അടുത്തിടെ മാത്രമാണ് ഓൺലൈനായത്. അതിനാൽ ഓൺലൈനാകുന്നതിനു മുൻപ് എടുത്ത സർട്ടിഫിക്കറ്റുകൾ വാഹനിൽ പ്രതിഫലിക്കില്ല.

ഈ സാഹചര്യത്തിൽ അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

#mvdkerala 
#govtvehicles 
#Vehicledocuments

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍