കോഴിക്കോട്
കോഴിക്കോട് മെഡിക്കൽ കോളേജിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷൻ മുഖേന സ്റ്റാഫ് നഴ്സായി മൂന്നു മാസ കാലയളവിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിനു വേണ്ടി അംഗീകൃത നഴ്സിംഗ് കോഴ്സ് പാസായവരും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് : 50 എണ്ണം
ശമ്പളം രൂപ : 17000+7250
സ്വയം തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 29/08/2021 നു വൈകുന്നേരം 5 മണിക്ക് മുൻപായി gmccestablishment@gmail.com
എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. നിലവിൽ കോവിഡ് ബ്രിഗേഡ് സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍