Kerala news
WIPR 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും
കേരളത്തിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും. ഐ.പി.ആർ. എട്ടിന് മുകളിലുള്ള വാർഡുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുക. 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാർഡുകളിലാണ് നിലവിൽ നിയന്ത്രണം ഉള്ളത്.
എന്നാൽ രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാർഡുകളിൽ ഇന്ന് അർധരാത്രി മുതൽ ലോക്ഡൗൺ നടപ്പിലാക്കി തുടങ്ങും. ഐ.പി.ആർ. 14-ൽ ഏറെയുള്ള ജില്ലകളിൽ മൈക്രോ-കണ്ടെയിൻമെന്റ് സോണുകൾ 50 ശതമാനത്തിൽ അധികം വർധിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍