താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,5,8,16, 18, വാർഡുകൾ കണ്ടയ്മെമെൻ്റ് സോണുകളായി കലക്ടർ പ്രഖ്യാപിച്ചു

താമരശ്ശേരി: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,5,8,16, 18,  വാർഡുകൾ കണ്ടയ്മെമെൻ്റ് സോണുകളായി കലക്ടർ പ്രഖ്യാപിച്ചു


കണ്ടയ്മെമെൻറ് സോണിലെ പ്രധാന നിയന്ത്രണങ്ങൾ:


1. കോഴിക്കോട് ജില്ലയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ താഴെ

പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വർഡുകൾ കണ്ടെയിൻമെന്റ് സോൺ / മൈക്രോ കണ്ടയ്മെമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നു.


2. താഴെ പറഞ്ഞിരിക്കുന്ന മൈക്രോ /കണ്ടെയിൻമെന്റ് സോണിൽപ്പെട്ട എല്ലാവരെയും കോവിഡ് പരിശോധനയ്ക്

വിധേയയാക്കേണ്ടതാണ് പരിശോധന പൂർത്തിയാക്കിയ വിവരം സെക്രട്ടറിമാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ

അറിയിക്കുന്ന മുറയ്ക്ക് കണ്ടെയിൻമെന്റ് സോണുകൾ 7 ദിവസത്തിന് ശേഷം റിലീസ ചെയ്യുന്നതാണ്.


നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം - WIPR അടിസ്ഥാനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലും, കോർപ്പറേഷൻ മുൻസിപ്പൽ വാർഡുകളിലും അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict perimeter control)


4. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ ഉച്ചക്ക് 2 മണി വരെ മാത്രം. മരുന്ന്ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.


5. ഹോട്ടലുകളിലും സ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ രാത്രി 7 മണി വരെ മാത്രം. 5. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉച്ചക്ക് 2 മണി വരെ മാത്രം പ്രവർത്തിക്കാം. തിരക്ക് കൂടുന്നതുനിയന്ത്രിക്കേണ്ടത് മാനേജരുടെ ഉത്തരവാദിത്തമാണ് . സാമൂഹിക അകലം പാലിക്കാതിരിക്കുന്നത് ശിക്ഷാർഹമാണ്.


7. കള്ളു ഷോപ്പുകളിൽ പാർസൽ മാത്രം അനുവദിക്കുന്നതാണ്. സമയം ഉച്ചക്ക് 2 മണി വരെ മാത്രം.


8. അവശ്യ സർവീസുകളിൽ ഉൾപ്പെട്ട പോലീസ് റവന്യൂ, ഫയർ & റെസ്ക്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹാജരായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതാണ്.


9. നിയന്ത്രണങ്ങൾ കാരണം പുറത്തു പോകാൻ കഴിയാത്ത മറ്റു സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരും ഇതേ രീതി ചെയ്യേണ്ടതാണ്.


10. MSME യൂണിറ്റുകൾ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാവുന്നതാണ്. എന്നാൽ നിയന്ത്രണമുള്ള വാർഡിൽനിന്നോ പ്രദേശത്തുനിന്നോ ആരുംതന്നെ വിലക്ക് ലംഘിച്ചു യാത്ര ചെയ്ത് ജോലിക്കു വരൻ പാടില്ല


11. നിർമാണപ്രവർത്തനങ്ങൾ അനുവദിക്കാവുന്നതായാണ്.എന്നാൽ


12.നിയന്ത്രണമുള്ള വാർഡിൽനിന്നോ

പ്രദേശത്തുനിന്നോ ആരും തന്നെ വിലക്ക് ലംഘിച്ചു യാത്ര ചെയ്ത ജോലിക്കു വരാൻ പാടില്ല .

ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിയന്ത്രണങ്ങളോടെ തുടരാവുന്നതാണ്. അഞ്ചുപേരിൽ കൂടുതലില്ലാത്ത

ഗ്രൂപ്പുകളായി മാത്രമേ തൊഴിലിൽ ഏർപ്പെടാവൂ.


13. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

14. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പത്തുപേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.


15. മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അയാളെ മെഡിക്കൽ ഓഫീസറുടെയും സെക്രട്ടറിയുടെയും


16. അക്ഷയ കേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ7.00 മണിമുതൽ ഉച്ചയ്ക് 2 മണി വരെ പ്രവർത്തനം അനുവദിക്കുന്നതാണ് കൊറിയർ സർവ്വീസിന് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്.



17. പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികഡിംഗ് നടത്തേണ്ടതാണ് ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുന്നു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ് .


18. മേൽ പറഞ്ഞിരിക്കുന്ന വാർഡിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .



19. മേൽ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാർഡുകളിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ് .


20. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്കും . നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല


21. മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന നിരോധിക്കേണ്ടതാണ് . റോഡുകളിലൂടെയുള്ള വാഹനഗതാഗതം


22. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ ഈ വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല.


23. മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ രാത്രി 7.00 മണി മുതൽ രാവിലെ 5.00 മണിവരെയുള്ള യാത്രകൾ പൂർ ണമായി നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ള മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ് .


24. മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാപോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ്. ഇൻസിഡൻറ് കമാന്റർമാർ നോഡൽ ഓഫീസർമാർ എന്നിവർ മേൽ പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ് .


25. ജില്ലയിൽ 30-08-2021 മുതൽ അടിയന്തിര വൈദ്യ സഹായം, അടുത്തബന്ധുക്കളുടെ മരണവുമായിബന്ധപ്പെട്ടുള്ള യാത്രകൾ, ചരക്കുനീക്കം ദീർഘദൂര യാത്രകൾ, ട്രെയിൻ വിമാനം, കപ്പൻ എന്നിയാത്രകൾക്കുവേണ്ടി തുടങ്ങിയ അടിയന്തിരപ്രാധാന്യമുള്ളതല്ലാത്ത എല്ലായാത്രകൾക്കും രാത്രി പത്തുമണി മുതൽ രാവിലെ ആറുമണിവരെ പൂർണ നിരോധനമാണ്


25. മേൽ പറഞ്ഞിരിക്കുന്ന കണ്ടെയിൻമെൻറ് സോണിൽ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിൻറ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.


മേൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ അനുസരിച്ചും ഇൻഡ്യൻ പീനൽ കോഡ് 269 വകുപ്പുകൾ പ്രകാരവും 188 സ്വീകരിക്കുന്നതാണ് . കർശന നടപടികൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍