അശരണരെ ചേർത്ത് നിർത്തൽ സാമൂഹ്യ ബാധ്യത - മുനവ്വറലി തങ്ങൾ

താമരശ്ശേരി: സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ ഹൃദയം കൊണ്ട് ചേർത്ത് നിർത്താൻ നമുക്കിടയിലുള്ള കൂട്ടായ്മകൾക്ക് സാധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പുതുപ്പാടി -കൈതപ്പൊയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപവർ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ കീഴിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് ആവശ്യമായ ഭൂമി സൗജന്യമായി ടി.പി മൊയ്‌തീൻ കുഞ്ഞി ഹാജിയുടെ മകൻ തലപൊയിൽ ജലീൽ ട്രസ്റ്റിന് കൈമാറിയത് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ . അബ്ദു നാസർ പി.ടി യുടെ  അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ രേഖകൾ ഏറ്റുവാങ്ങി. ചടങ്ങിൽ കെ.സി ശിഹാബ് സ്വാഗതവും ഉമർ കൊടപ്പനക്കൽ നന്ദിയും പറഞ്ഞു. 
റഷീദ് എരഞ്ഞോണ,  അഷ്‌റഫ്‌ ടി.ടി,  സലീം മൂലയിൽ,  നാസർ പി.സി,  അഷ്‌റഫ്‌ എൻ.കെ, മുജീബ് യൂ.കെ, ഫിയാസ് എം.പി അബ്ബാസ് കെ.കെ, ഷമീർ പുളിക്കത്തോടി എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍