താമരശ്ശേരിയിൽ മാലിന്യം റോഡരികിൽ വലിച്ചെറിഞ്ഞവരെ പിടികൂടി, പിഴ ചുമത്തി.


താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ മുൻപിൽ റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞവരെ CC TV യുടെയും ,കവറിൽ നിന്നും ലഭിച്ച മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ പിടികൂടി പിഴയടപ്പിച്ചു. ഇനിയും രണ്ടു പേരെയും കൂടി പിടികൂടാനുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ജെ ടി അബ്ദുറഹിമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ അരവിന്ദൻ, അയ്യൂബ്ഖാൻ, ഹെൽത് ഇൻസ്‌പെക്ടർ സമീർ വി, ഹരിതം സുന്ദരം പഞ്ചായത്ത് കോ-ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം വെഴുപ്പൂർ വൃന്ദാവൻ കോളനിക്ക് സമീപം വേസ്റ്റ് വലിച്ചെറിഞ്ഞവരെ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്തിരുന്നു. വീട്ടിലും സ്ഥാപനങ്ങളിലും നിന്നും ഹരിതം സുന്ദരം താമരശ്ശേരിയുടെ ഭാഗമായി ഹരിതകർമ്മ സേന നേരിട്ട് വന്നു മാലിന്യം എടുക്കുന്ന സാഹചര്യത്തിൽ ഇപ്പോഴും അങ്ങാടികളിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍