കൊടിയത്തൂരില്‍ യുവാവിനെ ലഹരിമാഫിയ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു

മുക്കം: കൊടിയത്തൂരില്‍ യുവാവിനെ ലഹരിമാഫിയ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന കാരാളിപ്പറമ്പ് സ്വദേശി ഷൗക്കത്തിനെ ഇരുവരും മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ഷൗക്കത്ത് മുക്കം പൊലീസില്‍ പരാതിനല്‍കിയിരുന്നു. മറ്റൊരു പ്രതിയായ അജ്മല്‍ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ-ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍