വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്നിക്കിരയാക്കിയ യുവാവ് പിടിയില്‍


താമരശ്ശേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്നിക്കിരയാക്കിയ യുവാവ് പിടിയില്‍. താമരശ്ശേരി ചുങ്കം മുട്ടുകടവ് കൊത്തിപറമ്പ് മര്‍ഫിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്നിക്കിരയാക്കിയ മുട്ടുകടവ് നിദേശി(33)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഗ്ലാമര്‍ ബൈക്കാണ് അര്‍ദ്ധരാത്രി തീവെച്ച് നശിപ്പിച്ചത്.

ജനലിന്റെ ചില്ല് അടിച്ച് തകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ബൈക്കില്‍ നിന്ന് തീ ആളിപ്പടരുന്നത് കണ്ടത്. ബഹളം കേട്ട് അയല്‍വാസികളും ഓടിയെത്തി. തുടര്‍ന്ന് വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. അയല്‍വാസിയായ നിദേശ് ഓടി മറയുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും പ്രതിയായ നിദേശിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍