പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നു; യുവതിയും കാമുകനും അറസ്റ്റില്‍
മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ. കൊറ്റങ്കര പേരൂർ ചിറയിൽ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടിൽ പ്രഭു (40), കിളികൊല്ലൂർ രായരുമുക്കിനു സമീപം താമസിക്കുന്ന അനുമോൾ (24) എന്നിവരെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രഭുവിന് ഭാര്യയും എട്ടുവയസ്സുള്ള മകനുമുണ്ട്. അനുമോൾക്ക് ഭർത്താവും നാലുവയസ്സുള്ള മകളും ഉണ്ട്. കൊല്ലത്തെ സ്വകാര്യ വസ്ത്രവിൽപ്പനശാലയിലെ ജീവനക്കാരായ ഇരുവരും കഴിഞ്ഞ 12-ന് മക്കളെ ഉപേക്ഷിച്ച് കടക്കുകയായിരുന്നു.
ബന്ധുക്കൾ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും തൃശ്ശൂരിലുണ്ടെന്നു കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ്ബ് ജയിലിലുമായി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍