താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ അമിത പിടിഎ ഫണ്ട് ഈടാക്കുന്നതായി പരാതി
മലയോരമേഖലയിലെ വിദ്യാർഥികൾ പഠിക്കുന്ന താമരശ്ശേരി ഐ എച്ച് ആർ ഡി കോളേജിൽ കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ നിന്ന് അമിത തുക ഈടാക്കുന്നതായി പരാതി.
ഐ എച്ച് ആർ ഡി അധികൃതർ ഓരോ വിദ്യാർത്ഥികളിൽ നിന്നും 3000 രൂപയാണ് പി ടി എ ഫണ്ടായി ഈടാക്കിക്കൊണ്ടിരിക്കുന്നത്.. തൊട്ടപ്പുറത്ത് സ്വാശ്രയ കോളേജുകൾ പോലും 500 രൂപ മാത്രമാണ് വിദ്യാർത്ഥികളിൽ നിന്നും വാങ്ങുന്നത്.. കഴിഞ്ഞ ഒന്നര വർഷമായി ക്ലാസുകൾ ഇല്ലാത്ത സാഹചര്യത്തിൽ നിലവിൽ രണ്ട് വർഷമായി പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ ഇല്ല...പി ടി എ ഫണ്ട് വിഷയം പുനർ പരിശോധന നടത്തണമെന്ന് ആവശ്യം ഉന്നയിച്ചു രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് യൂത്ത് കോൺഗ്രസ്സ് താമരശ്ശേരി ഐ എച്ച് ആർ ഡി സൂപ്രണ്ടിന് പരാതി നൽകി.
നിസാം, അശ്വിൻ ബാബു, റിഷാo, അമീർ അലി തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍