ഏഴ് വര്‍ഷമായി പീഡനം, ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; വിവാഹാലോചനകളും മുടക്കി

കോട്ടയം: യുവതിയെ ഭീഷണിപ്പെടുത്തി ഏഴ് വർഷം തുടർച്ചയായി പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ. പുതുപ്പള്ളി എരമല്ലൂർ കുന്നുംപുറത്ത് ജെലീഷ് ജനാർദനനെ (32) യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജോ പി.ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഫോട്ടോ ഗ്രാഫറാണെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മയക്കുമരുന്ന് കലർത്തിയ മുന്തിരി ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഏഴ് വർഷംമുമ്പാണ് ആദ്യമായി പീഡനത്തിനിരയാക്കിയത്. പെൺകുട്ടി അറിയാതെ അന്ന് പീഡനരംഗം ക്യാമറയിൽ പകർത്തിയ പ്രതി പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഏഴ് വർഷമായി നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു.

യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ഇയാൾ വിവാഹത്തിൽനിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് ഭീഷണിതുടങ്ങി. ഇതിന്റെ പേരിൽ വിവാഹാലോചകൾ മുടക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍