കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുടെ വിവാഹം നടത്തിയവര്‍ക്കെതിരെ കേസ്

മലപ്പുറം: കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുടെ വിവാഹം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് വീട്ടുകാര്‍ നടത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാവ്, വരന്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍