നിപ്പയുടെ ഉറവിടം റംമ്പൂട്ടാനും അടയ്ക്കയുമല്ല; കാട്ടുപന്നിയുടെ ഫലത്തിനായി കാത്തിരിപ്പ്


കോഴിക്കോട് • ചാത്തമംഗലത്തെ നിപ്പ ആശങ്കയിൽ കൂടുതൽ ആശ്വാസം. മുന്നൂർ പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിൾ ഫലം നെഗറ്റീവായി. രോഗം ബാധിച്ച് മരിച്ച 12 വയസ്സുകാരന്‍റെ വീടിന് സമീപത്തുനിന്ന് ശേഖരിച്ച റംമ്പൂട്ടാന്റെയും അടയ്ക്കയുടെയും സാംപിളുകളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
വവ്വാലുകള്‍, വളർത്തുമൃഗങ്ങൾ എന്നിവയിൽ നിപ്പ വൈറസ് സാന്നിധ്യമില്ലെന്ന് നേരത്തേ വ്യക്തമായിരുന്നു. അതേസമയം, ചാത്തമംഗലത്തുനിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിൾ പരിശോധനാ ഫലം ഭോപാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിക്കാനുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍