താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
താമരശ്ശേരി:ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലായി ചുരമിറങ്ങി വരികയായിരുന്ന സ്വിഫ്റ്റ് കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ കാർ യാത്രിക്കാരായ 4 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. അപകടത്തെ തുടർന്ന് ചുരത്തിൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍