കോരങ്ങാട് പബ്ലിക് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണ ഉദ്ഘാടനവും ലൈബ്രറിയുടെ ലോഗോ പ്രകാശനവും നടന്നു.

താമരശ്ശേരി:കോരങ്ങാട് പബ്ലിക് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും, ലോഗോ പ്രകാശനച്ചടങ്ങും സെപ്റ്റംബർ 14, ഗ്രന്ഥശാലാ ദിനത്തിൽ താമരശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് നിർവ്വഹിച്ചു.
ആന്റണി ജോയ് എഴുതിയ 'ശ്രമിച്ചാൽ എനിക്കും സാധിക്കും എങ്കിൽ ശ്രമിക്കാം.. ല്ലേ?' എന്ന പുസ്തകത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ മൂന്ന് കോപ്പികൾ വീതം ലൈബ്രറിയിലേക്ക് സ്വീകരിച്ചു.
ലൈബ്രറിക്ക് വേണ്ടി അനിതാബ് ആണ് ലോഗോ തയ്യാറാക്കിയത്.
കോരങ്ങാട് പബ്ലിക് ലൈബ്രറി ലോഗോ

ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷം വഹിച്ചു. ഷാജു സി.പി,മോളി ജെയിംസ്,നാരായണൻ കെ. പി,നജീബ് പി.ടി,രാജേഷ് കുമാർ,സുധീഷ് സി.എൻ,ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

ലോഗോ തയ്യാറാക്കിയ ആർട്ടിസ്റ്റ്  
അനിതാബ്   താമരശ്ശേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍