ഭർതൃമതിയായ യുവതിയേയും രണ്ടുമക്കളേയും കൊണ്ട് നാടുവിട്ട യുവാവ് പിടിയിൽ.

താമരശ്ശേരി: ഭർതൃമതിയായ യുവതിയെയും ,രണ്ടു മക്കളേയും കൊണ്ട് നാടുവിട്ട ഉള്ളിയേരി പറമ്പിൻ്റെ മുകൾ കനാൽ റോഡ് സ്വദേശി അർഷാദ് എന്ന കുട്ടാപ്പിയെയാണ് കോയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടിയത്.ഇവർ വാടകക്ക് വിളിച്ച കാറിൻ്റെ GPS റൂട്ട് മാപ്പും ലൊക്കേഷനും മനസ്സിലാക്കി യുവതിയുടെ ബന്ധുക്കൾക്കൊപ്പം താമരശ്ശേരി പോലീസ് കോയമ്പത്തൂരിൽ എത്തിയാണ് പിടികൂടിയത് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലെ മാതൃഗൃഹത്തിൽ നിന്നുമാണ് യുവാവിനൊപ്പം മക്കളേയും കൂട്ടി യുവതി നാടുവിട്ടത്.. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍