സഹോദരനെ മുറിയില്‍ പൂട്ടിയിട്ടു, 11-കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

നെടുമങ്ങാട്: പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പാപ്പനംകോട് സ്വദേശി അനീഷിനെ(35) ആണ് വലിയമല സി.ഐ. സജിമോനും സംഘവും അറസ്റ്റ് ചെയ്തത്.

പാപ്പനംകോട്ടെ വാടകവീട്ടിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ഇളയ സഹോദരനെ റൂമിൽ പൂട്ടിയിട്ട ശേഷം ബലംപ്രയോഗിച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുടമ വന്ന് രക്ഷപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പലപ്രാവശ്യം അനീഷ് പീഡിപ്പിക്കാൻ ശ്രമിച്ചകാര്യം പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് പെൺകുട്ടി അമ്മൂമ്മയെ വിവരമറിയിച്ചു. അവരാണ് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍