മഴക്കെടുതി; പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു


സംസ്ഥാനത്തെ മഴക്കെടുത്തിയെ തുടർന്ന് പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം ഒക്ടോബർ 21ന് നടക്കുന്ന അസിസ്റ്റന്റ് എഞ്ചിനിയർ പരീക്ഷയും 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല ഒന്നാം ഘട്ട പ്രാഥമിക പരീക്ഷയുമാണ് മാറ്റിയത്. എന്നാൽ 30 ന് നടക്കുന്ന രണ്ടാം ഘട്ട പ്രാഥമിക പരീക്ഷയക്ക് നിലവിൽ മാറ്റമില്ല. പുതുക്കിയ പരീക്ഷ തിയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷകളും വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചിരുന്നു. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. 
കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ 34 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് സൂചന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ ഈ മാസം 20ന് 10 ജില്ലകളിലും 21നു ആറു ജില്ലകളിലും യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍