26 വര്‍ഷത്തിന് ശേഷം ഭന്‍വദ് കോണ്‍ഗ്രസിന്; ബിജെപിക്ക് എട്ട് സീറ്റ്

ഗുജറാത്തില്‍ ഭന്‍വദ് മുന്‍സിപ്പാലിറ്റി ബിജെപിയില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസ്. 1995 മുതല്‍ ബിജെപി അധികാരത്തില്‍ തുടരുന്ന മുന്‍സിപ്പാലിറ്റിയാണ് ഭന്‍വദ്. 24ല്‍ എട്ട് സീറ്റുകള്‍ മാത്രമാണ് ഇത്തവണ ബിജെപിക്ക് നേടാനായത്. 16 സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസ് ചരിത്രവിജയം നേടിയത്. ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. ദേവ്ഭൂമി-ദ്വാരക ജില്ലയിലാണ് ഭന്‍വദ്.

താര മുന്‍സിപ്പാലിറ്റിയില്‍ 24ല്‍ 20 സീറ്റും ബിജെപി നേടി. കോണ്‍ഗ്രസ് നാല് സീറ്റുകള്‍ നേടി. ഓഖ മുന്‍സിപ്പാലിറ്റിയില്‍ 36ല്‍ 34 സീറ്റും ബിജെപി നേടി. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാണ് ലഭിച്ചത്.

ഗാന്ധിനഗര്‍ അടക്കം നാല് മുന്‍സിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍