മദ്യലഹരിയിൽ ബ്ലേഡുകൊണ്ട് സ്വയം കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ചയാളെ ട്രാഫിക് പോലീസ് ആശുപത്രിയിൽ എത്തിച്ചു.


താമരശ്ശേരി: മദ്യലഹരിയിൽ ബൈക്കിൽ എത്തിയയാൾ ചുങ്കം ജംഗ്ഷനിൽ റോയൽ ടവറിന് മുൻവശം വെച്ചാണ് കഴുത്തിന് മുറിവേൽപ്പിച്ചത്. പുതുപ്പാടി നെരൂക്കും ചാലിൽ താമസക്കാരനായ അബ്ദുൽ സലാമാണ് കഴുത്തിന് മുറിവേൽപ്പിച്ചത്, ഇയാളെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ അബ്ദുസലീമിൻ്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ല. വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
മുറിവേൽപ്പിക്കാൻ കാരണമന്വേഷിച്ചപ്പോൾ കുടുംമ്പ പ്രശ്നമാണെന്നാണ് മറുപടി 
നൽകിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍