വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് കൊണ്ടുപോയി; ക്രൂര ബലാല്‍സംഗം ജാനകിക്കാട്ടില്‍


കോഴിക്കോട് കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത നാലുപേര്‍ അറസ്റ്റില്‍. കായക്കൊടി സ്വദേശികളായ തെക്കേപറമ്പത്ത് സായൂജ്, പറച്ചാലില്‍ ഷിബു, തമിഞാല്‍ രാഹുല്‍, പാലോളി അക്ഷയ് എന്നിവരാണ് പിടിയിലായത്. പ്രതികളെ പോക്സോ കോടതിയില്‍ ഹാജരാക്കും. ഈ മാസം മൂന്നിനാണ് പീഡനം നടന്നത്. രണ്ടു ദിവസം മുമ്പ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുറ്റ്യാടിക്കടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജാനകികാട്ടിലാണ് പീഡനത്തിനിരയായത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനും സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍