പെൺകുട്ടിയെ മുത്തച്ഛൻ മൂന്നു വർഷമായി പീഡിപ്പിച്ച വിവരം പുറത്തായത് കാമുകൻ പീഡിപ്പിച്ചതിന് മൊഴിയെടുത്തപ്പോൾ
കൊടുമൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ച സംഭവത്തിൽ മുത്തശ്ശൻ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനും പീഡന പരാതിയിൽ അറസ്റ്റിലായി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.
ഈ പരാതി സംബന്ധിച്ച് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോളാണ് മൂന്ന് വർഷമായി മുത്തശ്ശൻ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് അറുപത്തിമൂന്നുകാരനായ മുത്തശ്ശനേയും അറസറ്റ് ചെയ്തു.
പത്തനാപുരം പിടവൂർ കമുകുംചേരി ഈട്ടിവിള വീട്ടിൽ രാജേഷ് (20) ആണ് അറസ്റ്റിലായ യുവാവ്. രാജേഷ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മൂന്ന് വർഷമായി തുടരുന്ന മുത്തശ്ശന്റെ പീഡനം പുറത്തറിയുന്നത്.
സമൂഹമാധ്യമം വഴിയാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് 2018 മുതൽ മുത്തശ്ശൻ പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ മുത്തശ്ശനും കാമുകനുമെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍