പന്ത്രണ്ട് കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ പോലിസ് പിടിയിൽ.
താമരശ്ശേരി: പന്ത്രണ്ടുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ പോലിസ് പിടിയിൽ.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർനാണ് അധ്യാപകനെ പോലീസ് പിടികൂടിയത്.
താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ കായക്കൊടി ഇടക്കുനിയിൽ അജ്മൽ (39) നെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.
പീഡനത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍