പെൺകുട്ടിയെ കാട്ടിലെത്തിച്ചത് സായൂജ്, പിന്നാലെ സുഹൃത്തുക്കളെത്തി; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി
കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരുതോങ്കര മൊയിലോത്തറ തെക്കെപ്പറമ്പത്ത് സായൂജ് (24), അടുക്കത്ത് പാറച്ചാലിൽ ഷിബു (32), മൊയലോത്തറ തമഞ്ഞീമ്മൽ രാഹുൽ (22), കായക്കൊടി പാലോളി അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞാണ് സുഹൃത്ത് സായൂജ് പെൺകുട്ടിയെയും കൊണ്ട് മരുതോങ്കരയിലെ ഇക്കോ ടൂറിസകേന്ദ്രമായ ജാനകിക്കാടിന് സമീപം എത്തിയത്. ഇവിടെ അടുത്തുള്ള പുറമ്പോക്ക് ഭൂമിയിലേക്കാണ് ഇയാൾ പെൺകുട്ടിയെ എത്തിച്ചത്. കുറച്ചു നേരം കഴിഞ്ഞ് പ്രതികളായ മറ്റു മൂന്ന് പേരും ഇവിടേക്കെത്തി. തുടർന്ന് മയക്കു മരുന്ന് കലർത്തിയ ശീതള പാനീയം നൽകി നാലുപേരും പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് മൊഴി.
ബലാത്സംഗത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ ബന്ധുവിന്റെ വീടിന് സമീപത്ത് എത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍