ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ എന്താ കുഴപ്പം
ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ..? പാടില്ലെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. എന്നാല്‍ ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിക്കരുതെന്ന് മാത്രം. ലാന്‍ഡ് ഫോണും മറ്റ് വൈദ്യുതോപകരണങ്ങളും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നലുള്ളപ്പോള്‍ വീടിന് പുറത്താണെങ്കില്‍ മരച്ചുവട്ടില്‍ അഭയം തേടണമെന്ന പ്രാചാരണവും തെറ്റാണ്. മരച്ചുവട്ടില്‍ നില്‍ക്കുന്നത് അപകടമാണ്. മരച്ചുവട്ടില്‍ ഇടിമിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു സ്ഥലത്ത് ഒരിക്കല്‍ മാത്രമേ ഇടിമിന്നല്‍ വീഴൂ എന്നതും ശരിയല്ല. ഇടിമിന്നല്‍ ഒരേ ഇടത്തുതന്നെ ആവര്‍ത്തിച്ച് നിരവധി തവണ സംഭവിക്കാറുണ്ട്. മിന്നലേറ്റ ആളുടെ ശരീരത്തില്‍ വൈദ്യുതി ഉണ്ടാവും അതിനാല്‍ തൊടരുത് എന്ന ചിന്തയും തെറ്റാണ്. മനുഷ്യ ശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവെയ്ക്കാനുള്ള കഴിവില്ല. അതിനാല്‍ മിന്നലേറ്റവരില്‍ വൈദ്യുതി ഉണ്ടാവില്ലെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍