വീട്ടിൽ കയറി അക്രമം;ഒളിവിലായിരുന്ന പ്രതികളെ റിമാൻ്റ് ചെയ്തു.
താമരശ്ശേരി :കന്നൂട്ടിപ്പാറയിൽ വീട്ടിൽ കയറി അക്രമം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന നാലു പേരെ കോടതി റിമാൻ്റ് ചെയ്തു.
കേസിലെ പ്രതികളായ കന്നൂട്ടിപ്പാറ വട്ടത്ത് മണ്ണിൽ അബദുൽ മജിദ് (48), സൗക്കത്തലി (45), അബ്ദുൽ സലീം (38), അബ്ദുൽ ഷരീഫ് (34) എന്നിവരെയാണ് താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തത്
ഒളിവിൽ കഴിഞ്ഞ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിരുന്നെങ്കിലും ഹരജി തള്ളിയതിനെ തുടർന്ന് പോലീസിൻ്റെ മുന്നിൽ ഹാജരാവുകയായിരുന്നു.
കേസിന് ആസ്പദമായ സംഭവം ഇങ്ങനെ
കഴിഞ്ഞ ജൂൺ 30 ന് രാത്രി 9.30 ഓടെയായിരുന്നു അക്രമം.
കന്നൂട്ടിപ്പാറയിൽ എസ്റ്റേറ്റ് പുറമ്പോക്കിൽ കൃഷി നടത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു അക്രമത്തിനു കാരണം.
പുറമ്പോക്ക് ഭൂമിയെ ചൊല്ലി തർക്കം; മാരക ആയുധങ്ങളുമായി വീട് കയറി അക്രമിച്ചതായി പരാതി, വീട്ടമ്മക്കും ഗ്രഹനാഥനും മക്കൾക്കും ഗുരുതരമായ പരിക്ക്.
താമരശ്ശേരി:കന്നൂട്ടിപ്പാറ വലിയപീടിയേക്കൽ ഹംസയെയും കുടുംബത്തെയുമാണ് രാത്രി 9.30 ഓടെ വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ചത്.ഹംസയുടെ വീടിനോട് ചേർന്ന പുറമ്പോക്കിൽ ഹംസ ഏതാനും വാഴകൾ കൃഷി ചെയ്തിരുന്നു, ഈ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് മറ്റൊരു വിഭാഗം രംഗത്ത് വരികയും ഇന്ന് പകൽ റോഡിൽ വെച്ച് വാക്കേറ്റവും കയ്യേറ്റവും ഉണ്ടാവുകയും ചെയ്തു, പിന്നീട് ഇരുകൂട്ടരും പിരിഞ്ഞ് പോകുകയും ചെയ്തിരുന്നു. എന്നാൽ രാത്രിയോടെ
കന്നൂട്ടിപ്പാറ വട്ടത്തു മണ്ണിൽ അബ്ദുൽ മജീദ്, ഷൗക്കത്തലി, അബ്ദുൽ സലീം, അബ്ദുൽ ഷരീഫ് എന്നിവർ ചേർന്ന് വാൾ.കമ്പിവടി , സൈക്കിൾ ചെയിൻ മുതലായ മാരകായുധങ്ങളുമായി ഹംസയുടെയും, സമീപത്തെ ഭാര്യ സഹോദരിയുടേയും വീടുകളിൽ കയറി കൊച്ചു കുട്ടികൾ അടക്കമുള്ളവരെ മാരകമായി പരിക്കേൽപ്പിച്ചു എന്നാണ് പരാതി.
ഗുരുതരമായി പരിക്കേറ്റ വലിയ പീടിയേക്കൽ ഹംസ (55), മകൻ ഷമീർ (30 ), എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.
സഫിയ, ആയിശ , സൈനബ ,ജംഷീർ എന്നിവരെ താമരശേരി താലൂക്കു ആശുപത്രിയും പ്രവേശിപ്പിച്ചു.ഹംസയുടെ കാലിനു പൊട്ടേൽക്കുകയും, തലക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍