കാരുണ്യതീരം മെഡിക്കൽ അസ്സെസ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര ഒക്ക്യൂപ്പേഷണൽ തെറാപ്പി ദിനത്തോടനുബന്ധിച്ച് കാരുണ്യതീരം ക്യാമ്പസ് റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സ് വരെയുള്ള കുട്ടികളിലെ ശാരീരിക മാനസിക വെല്ലുവിളികൾ, പഠന വൈകല്യങ്ങൾ, സംസാര വൈകല്യങ്ങൾ എന്നിവ തിരിച്ചറിയാനും അവ പരിഹരിക്കാനുമായി സൗജന്യ മെഡിക്കൽ അസ്സെസ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാൻ പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാരുണ്യതീരം ചെയര്മാൻ ബാബു കുടുക്കിൽ അധ്യക്ഷനയിരുന്നു. ഹെൽത്ത്കെയർ ഫൗണ്ടേഷൻ പ്രെസിഡന്റ് ഹകീം പൂവക്കോത്ത്, ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ, കാരുണ്യതീരം ചീഫ് ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ് ഫാസിൽ, കൈത്തിരി പ്രൊജക്റ്റ് ഹെഡ് ഡോ. സഫ്ന സിനു എന്നിവർ സംസാരിച്ചു.
കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ച് നടന്ന ക്യാമ്പിന് ഡോ. സഫ്ന സിനു (ശിശു രോഗ വിദഗ്ധൻ), ഫാത്തിമ റിൻസി (സൈക്കോളജിസ്റ്), ഫാസിൽ (ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ്), ജിഷ്ണു & അസ്മിന (ഫിസിയോ തെറാപ്പിസ്റ്റ്), അർഷിദ & അർഷിയ (സ്പീച് തെറാപ്പിസ്റ്റ്), വിപിന, ലുംതാസ്, അഖിഷ, മിസ്‌രിയ (സ്പെഷ്യൽ എഡ്യൂക്കേറ്റർ) എന്നിവർ നേതൃത്വം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച മുതൽ വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍