നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഇൻസാറ്റ് കോരങ്ങാട് ശുചീകരണ പ്രവർത്തനം നടത്തി

താമരശ്ശേരി :  ഒക്ടോബർ 1 മുതൽ 31 വരെ രാജ്യവ്യാപകമായി നടക്കുന്ന ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര കോഴിക്കോടും ഇൻസാറ്റ് കോരങ്ങാടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോരങ്ങാട് അങ്ങാടിയും പരിസരവും ശുചീകരിച്ചു. ഇൻസാറ്റ് ക്ലബ്ബ് പ്രസിഡൻറ് ഷാനവാസ് കോരങ്ങാടിൻ്റെ അധ്യക്ഷതയിൽ നടന്ന  പ്രവർത്തനം  NYK കൊടുവള്ളി ബ്ലോക്ക് കോഡിനേറ്റർ ജ്യോൽസ്ന ഉദ്ഘാടനം നിർവഹിച്ചു.

ക്ലബ്ബ് സെക്രട്ടറി അമീർ അലി, കമ്മിറ്റി അംഗങ്ങളായ എ പി സമദ്, ജാഫർ, വി പി റിയാസ്,പി റഫീഖ്. ജിസിസി പ്രവാസി കോരങ്ങാട് സെക്രട്ടറി ഇ കെ ഫജാസ്. എം ടി ജംഷി, ഉബൈദ്, അയ്യൂബ് എം, അനു റോഷൻ,   
ജമാലുദ്ദീൻ, നൗഷാദ് എൻ പി,സാജിദ്,ആദിൽ ഷാൻ അൽത്താഫ്, അൽ അമീൻ തുടങ്ങിയവർ പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍