റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നരിക്കുനി സ്വദേശികൾ അറസ്റ്റിൽ

റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും,ലഹരി വസ്തുക്കളും വിൽപന നടത്തുന്ന യുവാക്കൾ പിടിയിൽ

വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കൽപറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വിൽപന നടത്തുന്നു എന്ന രഹസ്യവിവാരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും വൈത്തിരിയിൽ നടത്തിയ പരിശോധനയിൽ  കണ്ടോത്തുപാറ സ്വദേശി ഷഹാൻ (31),  നരിക്കുനി സ്വദേശി കൂടത്തിൽ മുഹമ്മദ് റാഷിദ് (26), നരിക്കുനി -ചെങ്ങോട്ടു പൊയിൽ പുറായിൽ ബിജിൻ (28) ,നിലമ്പൂർ വഴിക്കടവ് സ്വദേശിപുഴകാട്ടുകുണ്ടിൽ വീട്ജുനൈദ് (33)എന്നിവരെ കെ എൽ 56 ഇ 9338 മഹിന്ദ്ര താർ വാഹനത്തിൽ നിന്നും 510 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് എൻ ഡി പിഎസ് കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍