പോപുലര്‍ ഫ്രണ്ട് ഈങ്ങാപ്പുഴയിൽ പൊതുയോഗം നടത്തി
ഈങ്ങാപ്പുഴ : ഹിന്ദുത്വ- ഭരണകൂട അജണ്ടക്കെതിരേ സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ഭാഗമായി താമരശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ അങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ
സജീർ മാത്തോട്ടം വിഷയാവതരണം നടത്തി.
മുസ്‌ലിം ഉന്മൂലനം ലക്ഷ്യംവെച്ച് ഇന്ത്യയിൽ വലിയ തോതിലുള്ള വംശഹത്യ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന അന്താരാഷ്ട്ര പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവിധ രൂപത്തിലുള്ള മുസ്‌ലിം ഉന്മൂലന പദ്ധതിയാണ് അസം കേന്ദ്രീകരിച്ച് നടന്നുവരുന്നത്. അത് രാജ്യത്ത് മുഴുവൻ നടപ്പാക്കാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമാണെന്നും ഇതിനെതിരെ സജ്ജരാവേണ്ട സമയം അതിക്രമിച്ചു എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി
ഡിവിഷൻ പ്രസിഡന്റ് എം ടി അബുഹാജി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് അസീസ് അടിവാരം വേദിയിൽ സന്നിഹിതനായിരുന്നു , ചടങ്ങിൽ ഏരിയ സെക്രട്ടറി നാഫി സ്വാഗതവും നാസർ ഏലോക്കര നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍