ബസ് ബേയുടെ മേൽക്കൂരയിൽ കുടുങ്ങിയ തെരുവ് നായയെ സിവിൽ ഡിഫൻസ് അംഗത്തിൻ്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി



താമരശ്ശേരി: രണ്ടു ദിവസമായി താമരശ്ശേരി ബസ് ബേയുടെ മേൽക്കൂരക്ക് മുകളിൽ കുടുങ്ങിക്കിടന്ന തെരുവ് നായയെ മുക്കം സിവിൽ ഡിഫൻസ് റീജണൽ ഡെപ്യൂട്ടി വാർഡൻ സിനീഷ് കുമാർ സായിയുടെ നേതൃത്വത്തിൽ മുൻ പഞ്ചായത്ത് മെമ്പർ ഷരീഫ്, മകൻ ഫിനാസ് എന്നിവർ ചേർന്ന് സാഹസികമായി പിടികൂടി താഴെ ഇറക്കി.

ബസ് ബേയുടെ മേൽക്കൂരയിൽ കയറിപ്പറ്റിയെങ്കിലും തിരിച്ചിറങ്ങാൻ കഴിയാതെ നായ രണ്ടു ദിവസത്തിലധികമായി കുടുങ്ങി കിടക്കുകയായിരുന്നു. രാത്രി 7.30 ഓടെയാണ് നായയെ പിടികൂടി താഴെ ഇറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍