സിപിഐഎം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ ശുചീകരിച്ചു.

സ്കൂൾ ശുചീകരണ ഉദ്ഘാടനം സിപിഐഎം ഏരിയ കമ്മിറ്റി അംഗം എപി സജിത്ത്  നിർവഹിക്കുന്നു.
 
താമരശ്ശേരി: സിപിഐഎം താമരശ്ശേരി ചുങ്കം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ ശുചീകരിച്ചു.

സിപിഐഎം ഏരിയ കമ്മറ്റി അംഗം
എ പി സജിത്ത് നിർവഹിച്ചു.
സിപിഐഎം താമരശ്ശേരി ചുങ്കം നോർത്ത് ലോക്കൽ സെക്രട്ടറി സുധാകരൻ സ്വാഗതം പറഞ്ഞു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ പി ഭാസ്കരൻ, വിനോദ് മൂന്നാം തോട്,  പി എം ശശി, തങ്കപ്പൻ മാസ്റ്റർ, കെ വത്സല വസന്തകുമാർ എന്നിവർ നേതൃത്വം നൽകി.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍